Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരിൽ നിന്നും രോഗം പകരാം: ആൾക്കൂട്ടങ്ങൾ ഒരു കാരണവശാലും അനുവദിക്കരുതെന്ന് മുഖ്യമന്ത്രി

ആരിൽ നിന്നും രോഗം പകരാം: ആൾക്കൂട്ടങ്ങൾ ഒരു കാരണവശാലും അനുവദിക്കരുതെന്ന് മുഖ്യമന്ത്രി
, ബുധന്‍, 15 ജൂലൈ 2020 (18:48 IST)
ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൽ അതിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരിൽ 60 ശതമാനം പേർ രോഗലക്ഷണമില്ലാത്തവരാണ്.ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി 'ആരില്‍ നിന്നും രോഗം പകരാം' എന്ന പ്രധാന ജാഗ്രതാ നിര്‍ദേശം പൊതുജനങ്ങള്‍ക്ക് നല്‍കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
രോഗലക്ഷണമുള്ളവരെ തിരിച്ചറിയാൻ സാധിക്കും. എന്നാൽ ലക്ഷണമില്ലാത്തവരെ തിരിച്ചറിയാനാവില്ല.നമ്മള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴിലിടങ്ങള്‍, വാഹനങ്ങള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് ആരില്‍നിന്നും രോഗം വരാമെന്നും ഒരാളിൽ നിന്നും ചുരുങ്ങിയത് രണ്ട് മീറ്റർ അകലം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ആൾക്കൂട്ടങ്ങൾ ഒരു കാരണവശാലും അനുവദിക്കരുതെന്നും മരണം കുറയ്‌ക്കാൻ സാധിച്ചത് നമ്മുടെ ജാഗ്രത ഒന്നുകൊണ്ടുമാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എം ശിവശങ്കറിന്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു: ഫോറൻസിക് പരിശോധനയ്‌ക്ക് അയക്കും