Select Your Language

Notifications

webdunia
webdunia
webdunia
webdunia

എം ശിവശങ്കറിന്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു: ഫോറൻസിക് പരിശോധനയ്‌ക്ക് അയക്കും

എം ശിവശങ്കറിന്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു: ഫോറൻസിക് പരിശോധനയ്‌ക്ക് അയക്കും
, ബുധന്‍, 15 ജൂലൈ 2020 (18:26 IST)
സ്വർണക്കള്ളകടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്ന്ര്രിന്റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.ഇന്നലെ ചോദ്യം ചെയ്യുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്‍റെ ഫോണ്‍ വാങ്ങിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷവും ഫോൺ തിരികെ നൽകിയില്ല. മറ്റ് പ്രതികളുടെ ഫോണുകള്‍ക്കൊപ്പം കസ്റ്റംസ് കമ്മീഷണറുടെ അനുമതിയോടെ ശിവശങ്കറിന്‍റെ ഫോണും സിഡാക്കിൽ ഫോറൻസിക്ക് അയക്കാനാണ് കസ്റ്റംസ് തീരുമാനം. സ്വർണ്ണക്കള്ളകടത്തിൽ ശിവശങ്കർ പ്രതികളെ സഹായിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകുന്നതിനായാണ് ഫോൺ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
 
നയതന്ത്ര ചാനലിലൂടെ നടന്ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് സരിത്തും സ്വപ്ന നായരും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഉറ്റ സൗഹൃദം ഉണ്ടെന്നത് വ്യക്തമായിരിക്കുകയാണ്. അതിനാൽ തന്നെ കസ്റ്റംസ് ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല.ഫോൺ പരിശോധനയിലൂടെ കൂടുതൽ വ്യക്തത വരുമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ്ടു പരീക്ഷാ ഫലം: 3,75,655 പേര്‍ പരീക്ഷ എഴുതിയതില്‍ ഉന്നതപഠനത്തിന് യോഗ്യത നേടിയത് 3,19,782 പേര്‍