Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയുടെ നിലപാടുകള്‍ മോദിക്കും ട്രംപിനും തുല്യം; രൂക്ഷവിമര്‍ശനവുമായി സി പി ഐ മുഖപത്രം എഡിറ്റര്‍

പിണറായി മോദിക്ക് സമാനം; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ജനയുഗം എഡിറ്റര്‍

മുഖ്യമന്ത്രിയുടെ നിലപാടുകള്‍ മോദിക്കും ട്രംപിനും തുല്യം; രൂക്ഷവിമര്‍ശനവുമായി സി പി ഐ മുഖപത്രം എഡിറ്റര്‍
തിരുവനന്തപുരം , ചൊവ്വ, 9 ജനുവരി 2018 (15:43 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം. മുഖ്യമന്ത്രി പിണറായിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുപോലെയാണെന്നും പിണറായിയുടെ നിലപാടുകള്‍ മോദിക്കും ട്രംപിനും തുല്യമാണെന്നുമാണ് ജനയുഗത്തിന്റെ എഡിറ്ററും മുന്‍ എംഎല്‍എയുമായ രാജാജി മാത്യു തോമസ് ആരോപിച്ചത്.  
 
സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മാധ്യമ സെമിനാറിലായിരുന്നു രാജാജി മാത്യു തോമസ് പിണറായിക്കുനേരെ വിമര്‍ശനമുന്നയിച്ചത്. മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം അപകടകരമാണെന്നും ‘കടക്ക് പുറത്ത്’ എന്ന് ഒരു മുഖ്യമന്ത്രിയും മാധ്യമങ്ങളോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനായി സമൂഹമാധ്യമങ്ങളെ മാത്രം ഉപയോഗിക്കുന്നത് ശരിയായ രീതിയല്ല. ഇക്കാര്യം ഇടതുപക്ഷം ചിന്തിക്കണമെന്നും തന്റെ നിലപാട് സമൂഹത്തിനു വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോർത്തിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് 17ലേക്ക് മാറ്റി