ക്രൗഡ് ഫണ്ടിംഗ് സർക്കാർ നിരീക്ഷിക്കണമെന്ന് ഹൈക്കോടതി. ആർക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ലെന്നും ഇത്തരം ഫണ്ടിങിന് സർക്കാരിന്റെ നിരീക്ഷണം ആവശ്യമാണെന്നും ഹൈക്കോടതി പറഞ്ഞു. ക്രൗഡ് ഫണ്ടിങിനായി അഭ്യർത്ഥിക്കുന്ന ചാരിറ്റി യൂട്യൂബർമാർ സ്വന്തം അക്കൗണ്ട് നമ്പർ നൽകുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
മലപ്പുറത്ത് അപൂർവ്വ രോഗം ബാധിച്ച കുട്ടിയ്ക്ക് സർക്കാരിന്റെ സൗജന്യ ചികിത്സ ഉറപ്പാക്കാൻ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് ക്രൗഡ് ഫണ്ടിങിന് മുകളിൽ നിയന്ത്രണം വേണമെന്ന് കോടതി നിരീക്ഷിച്ചത്. ആർക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ലെന്ന് കോടതി വ്യക്തമാക്കി.
ക്രൗഡ് ഫണ്ടിങിന് പണം നൽകുന്നവർ കമ്പളിക്കപ്പെടരുതെന്ന് പറഞ്ഞ കോടതി. ചികിത്സയ്ക്ക് ആവശ്യമായതിൽ കൂടുതൽ പണം ലഭിച്ചാൽ എന്ത് ചെയ്യണം എന്നത് സംബന്ധിച്ചുണ്ടായ തർക്കങ്ങൾ ഉണ്ടായിട്ടുള്ളത് ചൂണ്ടികാട്ടി. ഇക്കാര്യങ്ങളിലെല്ലാം സർക്കാർ മേൽനോട്ടം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി.