Publish Date: Thu, 21 Jan 2021 (15:07 IST)
Updated Date: Thu, 21 Jan 2021 (15:10 IST)
ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റുചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതിയായി. കേസില്‍ നാലാംപ്രതിയായ ശിവശങ്കറിനെ എറണാകുളം സാമ്പത്തിക കുറ്റന്വേഷണ കോടതിയാണ് അറസ്റ്റുചെയ്യാന്‍ അനുമതി നല്‍കിയത്.
അതേസയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടുവിദേശ മലയാളികളെ കസ്റ്റംസ് ചോദ്യം ചെയ്യും. സ്പീക്കറുടെ സുഹൃത്തായ നാസ് അബ്ദുള്ള, മസ്‌കറ്റിലെ ലഫീര്‍ മുഹമ്മദ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.