Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ കുടുക്കിയത് ഒരു യുവനടനെന്ന് പിസി; പൃഥിരാജ് ആണോ എന്ന ചോദ്യത്തിന് ഉത്തരമില്ല - പുതിയ ആരോപണങ്ങളുമായി ജോര്‍ജ്

ദിലീപിനെ കുടുക്കിയത് ഒരു യുവനടനെന്ന് പിസി; പൃഥിരാജ് ആണോ എന്ന ചോദ്യത്തിന് ഉത്തരമില്ല

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (09:57 IST)
കൊച്ചിയില്‍ യുവനടി ഉപദ്രവിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയത് സിനിമാ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവ നടനെന്ന് പിസി ജോര്‍ജ് എംഎല്‍എ. മംഗളം ചാനലിന്റെ ഹോട്ട് സീറ്റ് എന്ന പരിപാടിയിലായിരുന്നു പിസിയുടെ ആരോപണം.

ദിലീപിനെ കുടുക്കിയത് അഹങ്കാരിയായ യുവ നടനെന്ന് വ്യക്തമാക്കിയ പിസി ജോര്‍ജ് ഈ നടന്റെ പേര് പറയാന്‍ തയ്യാറായില്ല. ഫഹദ് അല്ലെന്ന് പറഞ്ഞ അദ്ദേഹം പൃഥിരാജ് ആണോ എന്ന ചോദ്യത്തിന് ചിരിച്ചൊഴിയുകയാണ് ചെയ്‌തത്.

ദിലീപിനെ ഒതുക്കാന്‍ ശ്രമിക്കുന്നത് താന്‍ പറഞ്ഞ യുവനടനാണ്. അദ്ദേഹത്തിന് ദിലീപിനെതിരായ ഗൂഢാലോചനയില്‍ നടന് വ്യക്തമായ പങ്കുണ്ട്. ദിലീപിന് മുന്നില്‍ ഈ നടന്‍ ഒന്നുമല്ല, അതിനാലാണ് ദിലീപിനെ ഒതുക്കാന്‍ ഇയാള്‍ ശ്രമിക്കുന്നതെന്നും
പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പൃഥിരാജിന്റെ പേര് പറയാത്തത് കേസ് ഭയന്നാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു പിസിയുടെ മറുപടി. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആട്-മാഞ്ചിയം തട്ടിപ്പുകേസിലെ പ്രതിയായിരുന്നുവെന്നും കേരളത്തിലെ ജനം ഇക്കാര്യം അറിയട്ടെയെന്നും ദിലീപിന്റെ കുടുംബം കലക്കിയത് ശ്രീകുമാന്‍ മേനോന്‍ ആണെന്നും പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

‘നവീനെ ദിവ്യ പരസ്യമായി ആക്ഷേപിക്കുമ്പോൾ കലക്ടർക്ക് ചെറുചിരി, സഹിക്കാനായില്ല': മഞ്ജുഷ നവീൻ

ഷാഫി പ്രമാണി കളിക്കുന്നു; പാലക്കാട് കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

അടുത്ത ലേഖനം
Show comments