Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാണകവെള്ളം തളിച്ചു മർദ്ദിച്ചു; സംവിധായകൻ പ്രിയനന്ദന് നേരെ ബിജെപി ആക്രമണം

ചാണകവെള്ളം തളിച്ചു മർദ്ദിച്ചു; സംവിധായകൻ പ്രിയനന്ദന് നേരെ ബിജെപി ആക്രമണം
തൃശ്ശൂർ , വെള്ളി, 25 ജനുവരി 2019 (11:04 IST)
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്‌റ്റിട്ടതിന്റെ പേരിൽ സംവിധായകൻ പ്രിയനന്ദന് നേരെ ബിജെപി - ആർഎസ്എസ് ആക്രമണം. ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചെന്നും മർദ്ദിച്ചെന്നും വീടിന് മുന്നിൽ ചാണകവെള്ളം ഒഴിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ തൃശ്ശൂ‍ർ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വെച്ചാണ് സംഭവം. വല്ലംചിറ ജംഗ്ഷനിലെ കടയിലേക്ക് പോകുന്നതിനിടെ പ്രിയനന്ദനെ ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കുകയും അസഭ്യം പറഞ്ഞ് ചാണകവെള്ളം തളിക്കുകയുമായിരുന്നു. “അയ്യപ്പനെതിരെ നീ സംസാരിക്കുമോ?“ എന്ന് ചോദിച്ചാണ് തല്ലിയതെന്ന് പ്രിയനന്ദനൻ പറയുന്നു.

പ്രദേശത്തെ ബിജെപി ആർഎസ്എസ് പ്രവർത്തകരാണ് ആക്രമത്തിന് പിന്നിലെന്നും അക്രമികളെ കണ്ടാല്‍  തിരിച്ചറിയാൻ കഴിയുമെന്നും പ്രിയനന്ദൻ പറഞ്ഞു. സംഭവത്തിൽ പരാതിയുമായി പൊലീസിനെ സമീപിക്കാനാണ് തീരുമാനം.

നേരത്തേ ആര്‍പ്പോ ആര്‍ത്തവവുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിലിട്ട കുറിപ്പ് വിവാദമായതിനേത്തുടര്‍ന്ന് അദ്ദേഹം പിന്‍വലിച്ചിരുന്നു. അയ്യപ്പനെ അധിക്ഷേപിച്ചുവെന്ന് പറഞ്ഞ് പിന്നാലെ അയ്യപ്പ കര്‍മസമിതി പ്രവര്‍ത്തകര്‍ പ്രിയനന്ദനന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരുമകളുമായി അവിഹിതബന്ധം, എഴുപതുകാരനെ ഭാര്യയും മക്കളും ചേർന്ന് കുത്തിക്കൊലപ്പെടുത്തി