Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഹരി വിൽപ്പന: യുവതി അടക്കം മൂന്നു പേർ പിടിയിൽ

ലഹരി വിൽപ്പന: യുവതി അടക്കം മൂന്നു പേർ പിടിയിൽ

എ കെ ജെ അയ്യര്‍

, വ്യാഴം, 19 മെയ് 2022 (15:28 IST)
കൊച്ചി: കൊച്ചി ഇൻഫോപാർക്കിനടുത്ത് വിദ്യാർത്ഥികൾക്കും മറ്റും ലഹരി വിൽപ്പന നടത്തിയ സംഘത്തിലെ യുവതി അടക്കം മൂന്നു പേർ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കപ്പിൽ സനിൽ, തിരുവല്ല സ്വദേശിയും കായിക അധ്യാപകനുമായ കുളങ്ങര അഭിമന്യു സുരേഷ്, തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമൃത എന്നിവരാണ് പിടിയിലായത്.

പ്രധാനമായും ടെക്കികൾ ഉൾപ്പെടെയുള്ള യുവജനങ്ങൾക്ക് രാസലഹരി വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതി. എറണാകുളം ഡാൻസാഫിന്റെയും ഇൻഫോപാർക്ക് പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്.

എസ്.ഐ രാമു ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ വലയിലാക്കിയത്. ബംഗളൂരുവിൽ നിന്നാണ് ഇവർ ലഹരി എത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരുമാനം കൂട്ടാന്‍ പുതിയ ബസുകള്‍; കെഎസ്ആര്‍ടിസിക്ക് 700 ബസ് വാങ്ങാന്‍ അനുമതിയായി