Select Your Language

Notifications

webdunia
webdunia
webdunia
webdunia

പല്ലു തേക്കില്ല, കുളിക്കില്ല,കുപ്പായം മാറില്ല, ഭാര്യയേയും വേലക്കാരിയേയും ഒരേസമയം ഗർഭിണിയാക്കി: കാൾ മാർക്സിനെതിരായ എം കെ മുനീറിൻ്റെ പരാമർശം വിവാദമാകുന്നു

പല്ലു തേക്കില്ല, കുളിക്കില്ല,കുപ്പായം മാറില്ല, ഭാര്യയേയും വേലക്കാരിയേയും ഒരേസമയം ഗർഭിണിയാക്കി: കാൾ മാർക്സിനെതിരായ എം കെ മുനീറിൻ്റെ പരാമർശം വിവാദമാകുന്നു
, ചൊവ്വ, 2 ഓഗസ്റ്റ് 2022 (15:13 IST)
കാൾ മാർക്സിനെതിരെ വിവാദപരാമർശം നടത്തി എം കെ മുനീർ എം.എൽ.എ. മാർക്സിനെ പോലെ വൃത്തികെട്ട മനുഷ്യൻ ലോകത്ത് കാണില്ല. മാർക്സ് പല്ലു തേക്കില്ല,കുളിക്കില്ല,കുപ്പായം മാറ്റില്ല. ഭാര്യയെ കൂടാതെ വേലക്കാരിയുമായും മാർക്സ് ബന്ധം പുലർത്തി. ഇരുവരും ഒരേസമയം ഗർഭിണിയായി ഇങ്ങനെ പോകുന്നു മുനീറിൻ്റെ പരാമർശം.
 
ജോലിക്കാരിയുടെ മകന് അടുക്കളയിലൂടെ മാത്രമെ വീട്ടിൽ കയറ്റിയിരുന്നുള്ളുവെന്നും ഈ കുട്ടിക്ക് മാർക്സിൻ്റെ അതേ ഛായയായിരുന്നുവെന്നും മുനീർ പറഞ്ഞു. പോൾ ജോൺസൺ എഴുതിയ ഇന്റലക്ച്വല്‍സ് എന്ന പുസ്തകത്തിലുള്ള മാർക്സിനെ പറ്റിയുള്ള പരാമർശങ്ങൾ സ്ക്രീനിൽ കാണിച്ചാണ് മുനീർ ഇക്കാര്യങ്ങൾ പറഞ്ഞത്. കോഴിക്കോട് നടന്ന് എംഎസ്എഫ് സംസ്ഥാന ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
നേരത്തെ ഡിവൈഎഫ്‌ഐ നേതാവ് സ്വരാജിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ആ പുസ്തകം കാണിച്ചു തരാന്‍ അദ്ദേഹം ആവശ്യെപ്പെട്ടെന്നും ആ പുസ്തകമാണ് ഇപ്പോൾ താൻ വായിക്കുന്നതെന്നും മുനീർ വേദിയിൽ വെച്ച് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി