Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു, 2 മരണം: നിരവധി പേർക്ക് പരിക്ക്

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു, 2 മരണം: നിരവധി പേർക്ക് പരിക്ക്

അഭിറാം മനോഹർ

, വ്യാഴം, 13 ഫെബ്രുവരി 2025 (19:28 IST)
Koyilandi
കൊയിലാണ്ടി കുറവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 2 സ്ത്രീകള്‍ മരിച്ചു. ലീല, അമ്മുക്കുട്ടി എന്നിവരാണ് മരണപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി.
 
ഉത്സവത്തിനിടെ 2 ആനകളാണ് ഇടഞ്ഞത്. ഒരു ആന മറ്റൊരു ആനയെ കുത്തുകയായിരുന്നു. തുടര്‍ന്ന് അക്രമണാസക്തരായ ആനകളെ പാപ്പാന്മാര്‍ തളച്ചു.ക്ഷേത്രത്തില്‍ വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായാണ് ആന സമീപത്തെ ആനയെ കുത്തിയത്.ആനകള്‍ ഇടഞ്ഞതോടെ ആളുകള്‍ നാലുഭാഗത്തേക്കും ഓടുകയായിരുന്നു. ഈ തിക്കിലും തിരക്കിലും പെട്ടാണ് സ്ത്രീകള്‍ മരണപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നു, രാജ്യറാണി പകൽവണ്ടിയായി എറണാകുളത്തേക്ക് ഓടിക്കാൻ ആലോചന