എരുമേലി പേട്ടതുള്ളല്‍ ഇത്തവണ കോവിഡ് നിയന്ത്രണങ്ങളോടെ

എ കെ ജെ അയ്യര്‍
തിങ്കള്‍, 11 ജനുവരി 2021 (19:55 IST)
എരുമേലി: ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തിന് മുമ്പ് ഭക്തിപൂര്‍വ്വം നടക്കുന്ന എരുമേലിയിലെ വര്‍ണാഭമായ പേട്ടതുള്ളല്‍ ഇത്തവണ കോവിഡ്  നിയന്ത്രണ ങ്ങളോടെയാവും നടത്തുക. പേട്ടതുള്ളലിന് ഹരം പകരുന്ന നാദങ്ങളുടെയും വര്ണങ്ങളുടെയും വിസ്മയങ്ങള്‍, ആരവങ്ങള്‍ എന്നിവയ്ക്കും നിയന്ത്രണമുണ്ടാകും. എരുമേലി പേട്ടതുള്ളലില്‍ അമ്പലപ്പുഴ, ആലങ്ങാട്ടു സംഘങ്ങളിലെ 50 പേര്‍ക്ക് വീതം മാത്രമാണ് ഇത്തവണ അനുമതിയുള്ളത്.
 
കഴിഞ്ഞ ഇരുപതു വര്ഷങ്ങളായി അമ്പലപ്പുഴ സംഘത്തെ നയിക്കുന്ന കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ ഇത്തവണ കോവിഡ്  പശ്ചാത്തലം, ഡോക്ടര്‍മാരുടെ ഉപദേശം എന്നിവ പരിഗണിച്ച് പങ്കെടുക്കില്ല. പകരം ഗോപാലകൃഷ്ണന്‍ നായരാണ് പെരിയാനായി പേട്ട തുള്ളലില്‍ പങ്കെടുക്കുന്നത്.
 
ഇതിനൊപ്പം പരമാവധി മൂന്നു പേര്‍ക്ക് മാത്രമാണ് വാദ്യമേളങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. ചമയങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം പമ്പാ സദ്യ ഇല്ല. ഇതിനൊപ്പം മണിമലക്കാവിലെ ആഴി പൂജ കഴിഞ്ഞുള്ള രഥ ഘോഷ യാത്രയും വേണ്ടെന്നു വച്ചിട്ടുണ്ട്. തുടര്‍ന്ന് വാഹനത്തിലാണ് എരുമേലിയിലേക്ക് വരുന്നത്.
 
ഇതുപോലെ ആലങ്ങാട് സംഘവും കാവടി, ചെണ്ടമേളം, തെയ്യം എന്നിവയുടെ അകമ്പടി ഇല്ലാതെയാവും എത്തുന്നത്. ആഴി പൂജയ്ക്കായി അഴുതയില്‍ വരുന്നത് വാഹനത്തിലാണ്. ഇരു സംഘങ്ങളുടെയും ശബരിമലയിലേക്കുള്ള പരമ്പരാഗത പാതവഴിയുള്ള യാത്ര ഒഴിവാക്കിയിട്ടുണ്ട്. പകരം വാഹനത്തിലാണ് പമ്പയിലേക്ക് പുറപ്പെടുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

അടുത്ത ലേഖനം
Show comments