മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായി: വെളിപ്പെടുത്തലുമായി എംഎ ഷഹനാസ്
ഷാഫി പറഞ്ഞാല്‍ തെളിവ് പുറത്തുവിടുമെന്നും പാര്‍ട്ടി നടപടിയെയും സൈബര്‍ ആക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു.
മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലുമായി കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം എ ഷഹനാസ്. രാഹുലിനെതിരെ ഷാഫിയോട് മുന്‍പ് പരാതി പറഞ്ഞിട്ടുണ്ടെന്നും ഷാഫിയുടെ മൗനം പരിഹാസമായി തോന്നിയെന്നും താന്‍ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാല്‍ തെളിവ് പുറത്തുവിടുമെന്നും പാര്‍ട്ടി നടപടിയെയും സൈബര്‍ ആക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം ബലാത്സംകേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വാദപ്രതിവാദങ്ങള്‍ക്ക് ശേഷം തുടര്‍വാദത്തിനായി ഇന്നേക്ക് മാറ്റുകയായിരുന്നു. കേസില്‍ രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞില്ല. സെഷന്‍സ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു ജാമ്യ അപേക്ഷയിലെ വാദം നടന്നത്.
വാദപ്രതിവാദങ്ങള്‍ കേട്ട കോടതി പ്രോസിക്യൂഷനോട് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ഹാജരാക്കിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. നിലവില്‍ ഏഴ് ദിവസമായി രാഹുല്‍ ഒളിവില്‍ തുടരുകയാണ്. അതേസമയം ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്. നടിയുമായി പോലീസ് സംഘം ഫോണില്‍ സംസാരിച്ചു. രാഹുലിന് കാര്‍ കൊടുത്തത് ഏതു സാഹചര്യത്തിലാണ് പോലീസ് നടിയോട് ചോദിച്ചു. രാഹുല്‍ അടുത്ത സുഹൃത്താണെന്നാണ് നടി പോലീസിന് നല്‍കിയ മറുപടി.