കള്ളിന് വീര്യം കൂട്ടാൻ കഞ്ചാവ് കലക്കി വിറ്റു, 22 ഷാപ്പുകൾ പൂട്ടിച്ച് എക്സൈസ്

ബുധന്‍, 27 മാര്‍ച്ച് 2019 (18:11 IST)
ആലപ്പുഴ: കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ആലപ്പുഴയിലെ 22 ഷാപ്പുകള്‍ എക്‌സൈസ് അധികൃതര്‍ പൂട്ടിച്ചു. ചേർത്തല കുട്ടനാട് മാവേലിക്കര എന്നിവടങ്ങളിലെ ഷാപ്പികളിലെ കള്ളിലാണ് കഞ്ചാവിന്റെ അംശം കണ്ടെത്തിയത്. ഷാപ്പുകളുടെ ലൈസൻസികളുടെയും വിൽപ്പനക്കാരുടേയും പേരിൽ എക്സൈസ് കേസെടുത്തിട്ടുണ്ട്.
 
കഴിഞ്ഞ ഒക്ടോബറിലാണ് പരിശോധനയുടെ ഭാഗമായി എക്സൈസ് ഉദ്യോഗസ്ഥർ ഷാപ്പുകളിൽ നിന്നും കള്ളിന്റെ സാമ്പിൾ എടുത്തത്. ഇതിന്റെ പരിശോധനാ ഫലം കഴിഞ്ഞ ദിവസം എക്സൈസിന് ലഭിച്ചത്. പരിശോധനയിൽ കള്ളിൽ കഞ്ചവിന്റെ അംശം കണ്ടെത്തിയതായി എക്സൈസ് അധികൃതർ കമ്മീഷ്ണറെ അറിയിച്ചിരുന്നു. 
 
തുടർന്ന് കമ്മീഷ്ണരുടെ നിർദേശ പ്രകാരമാണ് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി കേസെടുത്തത്. കള്ളിന്റെ ഉത്പാദനം കുറഞ്ഞ സമയത്തെ സാമ്പിളുകളാണ് ശേഖരിച്ചത് എന്നതിനാൽ പ്രദേശത്ത് ഉത്പാദിപ്പികുന്ന കള്ളിലാണോ പുറത്തുനിന്നും എത്തിച്ച കള്ളിലാണോ കഞ്ചാവ് കലർത്തിയത് എന്ന് വ്യക്തമായിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഉത്പന്നങ്ങൾ വിൽക്കാൻ രാജ്യത്തുടനീളം 100 ചെറു കടകൾ തുറക്കാൻ ആ‍മസോൺ ഇന്ത്യ !