ക്ലാസ് നടക്കുന്നതിനിടെ ഫാൻ പൊട്ടിവീണു; അഞ്ചാം ക്ലാസുകാരന് തലയ്ക്ക് പരിക്ക്
വടവാതൂർ റബർ ബോർഡ് കേന്ദ്രീയ വിദ്യാലയത്തിലെ രോഹിത് വിനോദ് എന്നാണ് വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.
Publish Date: Tue, 10 Dec 2019 (08:47 IST)
Updated Date: Tue, 10 Dec 2019 (08:49 IST)
ക്ലാസ് നടക്കുന്നതിനിടെ തലയിൽ ഫാൻ പൊട്ടിവീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. വടവാതൂർ റബർ ബോർഡ് കേന്ദ്രീയ വിദ്യാലയത്തിലെ രോഹിത് വിനോദ് എന്നാണ് വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. തലയോട് പുറത്തു കാണുന്ന മുറിവുമായി കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കെ ഫാനിന്റെ മോട്ടോർ ഭാഗത്തെ സ്‌ക്രൂ അഴിഞ്ഞ് ഫാൻ താഴേക്കു വീഴുകയായിരുന്നു. കുട്ടിയുടെ തലയിൽ 6 സ്റ്റിച്ചുകളുണ്ട്. തലയിൽ ഭാരം വീണതിനാൽ സിടി സ്‌കാൻ പരിശോധനയും നടത്തിയിരുന്നു.
രോഹിത്തിന്റെ അടുത്തിരിക്കുന്ന കുട്ടി ഫാൻ വീഴുന്നതിന് തൊട്ടുമുൻപ് അധ്യാപികയുടെ അടുത്തേക്കു പോയതിനാലാണ് പരുക്കേൽക്കാതെ രക്ഷപെട്ടത്.