ആലില പറിക്കാൻ മരത്തില്‍ കയറി; കാല്‍ വഴുതിവീണ് യുവാവ് മരിച്ചു

തൃക്കുരട്ടി ക്ഷേത്രത്തിലെ പേരാൽ മരത്തിൽ കയറിയ ഇയാൾ ആലില പറിക്കുന്നതിനിടയിൽ കാൽ വഴുതി മരത്തിൽ നിന്നും വീഴുകയായിരുന്നു.

തിങ്കള്‍, 8 ജൂലൈ 2019 (08:57 IST)
ആലില പറിക്കാൻ  മരത്തിൽ കയറിയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു. മാന്നാർ കുരട്ടിക്കാട്‌ നാടാലക്കൽ പരേതനായ അശോകൻ നായരുടെയും  പ്രസന്നയുടെയും  മകൻ അനീഷ് എ(36) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.തൃക്കുരട്ടി ക്ഷേത്രത്തിൽ കഴകം  ജോലി താൽക്കലിക വ്യവസ്ഥയിൽ  ചെയ്തു വരികയയിരുന്നു അനീഷ്.
 
തൃക്കുരട്ടി ക്ഷേത്രത്തിലെ  പേരാൽ  മരത്തിൽ കയറിയ ഇയാൾ ആലില പറിക്കുന്നതിനിടയിൽ കാൽ വഴുതി മരത്തിൽ നിന്നും വീഴുകയായിരുന്നു. ഉടൻ തന്നെ പരുമല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആഗ്രയിൽ ബസ് കനാലിലേക്ക് വീണു; 29 മരണം, നിരവധി പേർക്ക് പരിക്ക്