Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോവിന്ദച്ചാമി ജയിൽ ചാടുന്ന കാര്യം സഹതടവുകാർക്ക് അറിയാമായിരുന്നു: സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ്

ജയിലിന് പുറത്തും ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചില്ലെന്നും പൊലീസ് അറിയിച്ചു.

Govindachamy arrest Video, Govindachamy, Soumya Murder Case, Soumya Case, Govindachamy Soumya Case, ഗോവിന്ദച്ചാമി, ഗോവിന്ദച്ചാമി ജയിൽ ചാടി, ഗോവിന്ദച്ചാമി പോലീസ്, Govindhachamy Latest

നിഹാരിക കെ.എസ്

, ഞായര്‍, 27 ജൂലൈ 2025 (11:56 IST)
കണ്ണൂർ ജയിൽചാടുന്നതിൽ ഗോവിന്ദച്ചാമിക്ക് പുറമെ നിന്ന് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ്. നാല് സഹതടവുകാർക്ക് ജയിൽചാട്ടത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ജയിലിന് പുറത്തും ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചില്ലെന്നും പൊലീസ് അറിയിച്ചു. 
 
വിശദമായ മൊഴി രേഖപ്പെടുത്താൻ ജയിൽ ചാട്ടത്തെക്കുറിച്ച് അറിയാമായിരുന്ന തടവുകാരുടെ പട്ടിക പൊലീസ് തയാറാക്കി. നാല് സഹതടവുകാർക്ക് ജയിൽ ചാടുന്നത് അറിയാമായിരുന്നു. മറ്റ് സഹായങ്ങൾ ഇല്ലാത്തതുകൊണ്ടാണ് സെല്ലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ജയിൽ ചാടാൻ താമസിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
 
ജയിലിനകത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതിൽ എവിടെയും ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചതായുള്ള സൂചനകൾ ലഭിച്ചിട്ടില്ല. പുലർച്ചെ 1.10നാണ് സെല്ലിലെ കമ്പി മുറിച്ച് ഇയാൾ പുത്തിറങ്ങുന്നത്. ഇതിന് ശേഷം മൂന്നര മണിക്കൂറിന് ശേഷമാണ് ജയിൽ ചാടുന്നത്. മറ്റ് സഹായങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് ജയിൽ ചാടാൻ താമസിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യയുടെ വിവാഹേതര ബന്ധം കണ്ടുപിടിച്ചു; കാമുകനും യുവതിയും ചേര്‍ന്ന് ഭര്‍ത്താവിനെ ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ചു കൊലപ്പെടുത്തി