മലപ്പുറത്ത് ഹോണ്ടയുടെ ഷോറൂമില്‍ തീപിടിത്തം: 18 വാഹനങ്ങള്‍ കത്തിനശിച്ചു
മലപ്പുറത്ത് ഹോണ്ടയുടെ ഷോറൂമില്‍ തീപിടിത്തം: 18 വാഹനങ്ങള്‍ കത്തിനശിച്ചു
മലപ്പുറം അങ്ങാടിപ്പുറത്ത് എഎം ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം. ഷോറൂമിലുണ്ടായിരുന്ന 18 വാഹനങ്ങള്‍ കത്തി നശിച്ചു. രാവിലെ ആറു മണിയോടെയാണ് തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
സര്‍വീസിനായി കൊണ്ടുവന്ന 18 വാഹനങ്ങളാണ് പൂര്‍ണ്ണമായി കത്തി നശിച്ചത്. ഇരുപതിലധികം വാഹനങ്ങള്‍ ഭാഗികമായും കത്തി. മുകളിലെ നിലയിലായിരുന്നു പുതിയ വാഹനങ്ങള്‍ ഉണ്ടായിരുന്നത്. അതിനാല്‍ ഈ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
കെട്ടിടത്തിലുള്ള ജനറേറ്റര്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. ഷോറൂമും അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററും ഉള്‍പ്പെട്ട ഇരുനില കെട്ടിടത്തില്‍ വന്‍ നാശനഷ്ടമുണ്ടായി.
അഗ്നി ശമനസേനാ യൂണിറ്റുകള്‍ ഒന്നര മണിക്കൂറോളമെടുത്താണ് തീ അണച്ചത്. സംഭവം അട്ടിമറിയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.