പത്തനംതിട്ട: പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീ പിടിച്ചു കത്തി നശിച്ചു. ഞായറാഴ്ച വെളുപ്പിന് അഞ്ചേ കാലോടെ നടത്ത സംഭവത്തിൽ ബസ് പൂർണമായും കത്തിനശിച്ചു.
നിലയ്ക്കലിൽ നിന്നുള്ള അയ്യപ്പന്മാരെ പമ്പയിൽ ഇറക്കിയ ശേഷം തിരികെ വീണ്ടും അയ്യപ്പന്മാരെ കൊണ്ടുവരുന്നതിനായി നിലയ്ക്കലിലേക്കു പോകവേ അട്ടത്തോടു ഭാഗത്തു വച്ചായിരുന്നു അപകടം. ഈ സമയം ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ബസിൻ്റെ മുൻ ഭാഗത്തു നിന്നായി ആദ്യം തീ ഉയരുന്നത് കണ്ടത്. കോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ സമയം ബസിനു പിന്നാലെയും വാഹനങ്ങൾ ഉണ്ടായിരുന്നു. പ്രദേശത്ത് മൊബൈൽ ഫോണിൻ്റെ റേഞ്ചിനു പ്രശ്നമുണ്ടായിരുന്നു. വിവരം അറിഞ്ഞു ഫയർ ഫോഴ്സ് താമസിയാതെ എത്തിയെങ്കിലും ബസ് പൂർണ്ണമായി കത്തി നശിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.