‘വീട് വെള്ളത്തിലായി, പ്രായമുള്ളവര്‍ ഉള്‍പ്പെടെ 35പേര്‍ കൂടെയുണ്ട്’; രക്ഷിക്കണമെന്നാവശ്യപ്പെട്ട് സലീം കുമാര്‍
‘വീട് വെള്ളത്തിലായി, പ്രായമുള്ളവര്‍ ഉള്‍പ്പെടെ 35പേര്‍ കൂടെയുണ്ട്’; രക്ഷിക്കണമെന്നാവശ്യപ്പെട്ട് സലീം കുമാര്‍
Publish Date: Fri, 17 Aug 2018 (15:48 IST)
Updated Date: Fri, 17 Aug 2018 (15:53 IST)
പ്രളയത്തിലകപ്പെട്ട വീട്ടില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് നടന്‍ സലീം കുമാറും. പറവൂർ കൊടുങ്ങല്ലൂരിലെ വീട്ടില്‍ നിന്നാണ് അദ്ദേഹം സഹായം അഭ്യര്‍ഥിച്ചത്. താരത്തിനൊപ്പം അയല്‍വാസികളായ മുപ്പത്തഞ്ചോളം പേരുമുണ്ട്.
കൂട്ടത്തില്‍ പ്രായമുള്ളവരും സ്‌ത്രീകളും ഉണ്ടെന്നും രക്ഷാപ്രവർത്തകർ എത്രയും വേഗമെത്തണമെന്നും സലീം കുമാര്‍ അഭ്യര്‍ഥിച്ചു. ഇന്നുച്ചയോടെ താഴത്തെ നില പൂര്‍ണമായും വെള്ളത്തിലായെന്നും രണ്ടാം നിലയിലേക്ക് വെളളം എത്തിയാൽ പിന്നെ ടെറസിലേക്ക് കയറേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രായമുള്ളവര്‍ ഒപ്പമുള്ളതിനാല്‍ പുറത്തു കടക്കുകയെന്നത് ബുദ്ധിമുട്ടാണെന്നും വീട്ടിലും സമീപ പ്രദേശങ്ങളിലും വെള്ളം ഉയരുകയാണെന്നും സലീ കുമാര്‍ വ്യക്തമാക്കി.
ജലനിരപ്പ് ശക്തമായതോടെ വ്യാഴാഴ്‌ച വൈകിട്ടോടെ സലീം കുമാറും കുടുംബവും വീട് ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ തയ്യാറായെങ്കിലും സമീപ വീടുകളില്‍ നിന്നായി ആളുകള്‍ എത്തിയതോടെയാണ് അവർക്കൊപ്പം വീട്ടിൽ കഴിയാൻ അദ്ദേഹവും കുടുംബവും തീരുമാനിച്ചത്.