ആര്‍സിസിയില്‍ സൗജന്യ ഗര്‍ഭാശയഗള കാന്‍സര്‍ പരിശോധന; ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറുപേര്‍ക്ക് മുന്‍ഗണന
കോള്‍പോസ്‌കോപി, പാപ്സ്മിയര്‍, ആവശ്യമുള്ളവര്‍ക്ക് എച്ച് പി വി പരിശോധന എന്നിവ സൗജന്യമായിരിക്കും.
ലോക ഗര്‍ഭാശയഗള കാന്‍സര്‍ നിര്‍മ്മാര്‍ജ്ജന ദിനമായ നവംബര്‍ 17ന് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ 25നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കായി സൗജന്യ ഗര്‍ഭാശയഗള കാന്‍സര്‍ നിര്‍ണയ പരിശോധന നടത്തും. കോള്‍പോസ്‌കോപി, പാപ്സ്മിയര്‍, ആവശ്യമുള്ളവര്‍ക്ക് എച്ച് പി വി പരിശോധന എന്നിവ സൗജന്യമായിരിക്കും.
പങ്കെടുക്കുന്നതിന് 0471 2522299 എന്ന നമ്പറില്‍ രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന നൂറുപേര്‍ക്കായിരിക്കും മുന്‍ഗണന.
അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ വിധി ഇന്ന്. പത്തനംതിട്ട ജില്ലാ കോടതി ഉച്ചയ്ക്ക് ശേഷമാകും കേസ് പരിഗണിക്കുന്നത്. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ തനിക്ക് ഉണ്ടെന്നും കാട്ടിയാണ് എസ് ജയശ്രീ കോടതിയെ സമീപിച്ചത്. ജയശ്രീ ഇതു പറഞ്ഞ് നേരത്തെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.