Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഞ്ചാവ് കച്ചവടം ജല അതോറിറ്റിയുടെ പൈപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവച്ച്: 3 പേര്‍ പിടിയില്‍

കഞ്ചാവ് കച്ചവടം ജല അതോറിറ്റിയുടെ പൈപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവച്ച്: 3 പേര്‍ പിടിയില്‍

എ കെ ജെ അയ്യര്‍

, ബുധന്‍, 5 മെയ് 2021 (13:07 IST)
തിരുവനന്തപുരം: ജല അതോറിറ്റിയുടെ പൈപ്പുകള്‍ക്കുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചുവച്ച് കച്ചവടം നടത്തിവന്ന മൂന്നു പേരെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്‌റ് ചെയ്തു.  കായംകുളം ഇരുവ കുന്നില്‍ തറയില്‍ സ്വദേശി ശ്രീക്കുട്ടന്‍ (28), മധുര വീരകോവില്‍ സ്വദേശി മുക്താര്‍ (21), കോയമ്പത്തൂര്‍ സായിബാബ കോവില്‍ സ്വദേശി ബാബു (29) എന്നിവരാണ് അറസ്റ്റിലായത്.
 
വിവിധ ജില്ലകളിലായി കഞ്ചാവ് കഞ്ചാവട്ടം നടത്തുന്ന ഇവരില്‍ നിന്ന് 150 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.  കുമാരപുരത്തെ പൂന്തി റോഡിലുള്ള ആളൊഴിഞ്ഞ പുറായിരത്തില്‍ ഉണ്ടായിരുന്ന ജല അതോറിറ്റിയുടെ വലിയ പൈപ്പുകള്‍ക്കുള്ളിലാണ് കഞ്ചാവ് 72 പാക്കറ്റുകളിലായി ചാക്കില്‍ പൊതിഞ്ഞു സൂക്ഷിച്ചത്. തമിഴ്നാട്, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ചരക്ക് വാഹനങ്ങളിലാണ് ഇവര്‍ ഇവിടേക്ക് കഞ്ചാവ് കടത്തിയിരുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ദിരാ സാഹ്നി കേസ് പുനഃപരിശോധിക്കില്ല, മറാത്ത സംവരണ കേസിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി