Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു വീട് തകർന്നതിനു രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു വീട് തകർന്നതിനു രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം
, ചൊവ്വ, 21 ഫെബ്രുവരി 2023 (18:20 IST)
മലപ്പുറം: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു വീട് തകർന്നതിനു രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു. കഴിഞ്ഞ ഒക്ടോബർ പതിനഞ്ചിനാണ്‌ ഇരിങ്ങാട്ടിരി നിലംപതി കോടാലിയിൽ ജയരാജന്റെ വീട്ടിലെ ഗാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചു വീട് പൂർണ്ണമായി തകർന്നത്.
 
ജയരാജൻ വെള്ളം തിളപ്പിക്കുന്നതിനിടെ റെഗുലേറ്ററിലേക്ക് തീ പടരുകയായിരുന്നു. ഉദ്ദേശം അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായിരുന്നു. ഇൻഷ്വറൻസ് കമ്പനിയാണ് തുക വീട്ടുടമയ്ക്ക് കൈമാറിയത്. നഷ്ടപരിഹാര തുകയുടെ ചെക്ക് എ.പി അനിൽ കുമാർ എം.എൽ.എ  കൈമാറി. നാട്ടുകാർ മുൻകൈയെടുത്തതായിരുന്നു വീട് താത്കാലികമായി താമസയോഗ്യം ആക്കിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2050 ഓടെ കാലാവസ്ഥ വ്യതിയാനം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന 100 സംസ്ഥാനങ്ങളിൽ കേരളവും!