Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും, തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ നോട്ടീസ്

ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും, തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ നോട്ടീസ്
, വെള്ളി, 24 ജൂലൈ 2020 (09:42 IST)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസി. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഐഎ ശിവശങ്കറിന് നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം അഞ്ചു മണിക്കുറളം ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൊച്ചിയൊലേയ്ക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ എൻഐഎയുടെ തീരുമാനം.
 
കസ്റ്റംസിന് നൽകിയ അതേ മൊഴിയാണ് കഴിഞ്ഞ ദിവസത്തെ ചോദ്യംചെയ്യലിൽ ശിവശങ്കർ  എൻഐഎ‌യോടും വ്യക്തമാക്കിയത്. പ്രതികളൂമായി സൗഹൃദം മാത്രമാണുള്ളത് എന്നും സ്വർണക്കടത്ത് ബന്ധം അറിയില്ലായിരുന്നു എന്നും ശിവശങ്കർ വ്യക്തമാക്കിയിരുന്നു. സ്വർണ്ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു എന്ന സരിത്തിന്റെ മൊഴി ശിവശങ്കർ നിഷേധിച്ചിരുന്നു.
 
സെക്രട്ടറിയേറ്റിലെ ശിവശങ്കറിന്റെ ഓഫീസിൽ പ്രതികൾ എത്തിയിരുന്നോ എന്നതടക്കം മനസിലാക്കുന്നതിന് എൻഐഎ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ,മെയ് ഒന്നുമുതൽ ജൂലൈ 4 വരെയുള്ള ദിവസങ്ങളീലെ സിസിടിവി ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിരിയ്ക്കുന്നത്, ഇത് ഉടൻ നൽകാം എന്ന് ചിഫ് സെക്രട്ടറി എൻഐഎയെ അറിയിച്ചിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.56 കോടി, മരണം 6.36 ലക്ഷം കടന്നു