Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വപ്നയുടെ കള്ളക്കടത്ത് ബന്ധങ്ങൾ തിരിച്ചറിയാതെ പോയത് വ്യക്തിപരമായ വീഴ്ച: ശിവശങ്കർ

സ്വപ്നയുടെ കള്ളക്കടത്ത് ബന്ധങ്ങൾ തിരിച്ചറിയാതെ പോയത് വ്യക്തിപരമായ വീഴ്ച: ശിവശങ്കർ
, വെള്ളി, 24 ജൂലൈ 2020 (07:44 IST)
തിരുവനതന്തപുരം: നയതന്ത്ര ബാഗ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ അഞ്ച് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. പ്രതികളുമായി ശിവശങ്കറിനുള്ള അടുത്ത ബന്ധം ഏത് തരത്തിലുള്ളതാണ് എന്നും ശിവശങ്കർ പ്രതികൾക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ചെയ്തോ എന്നും വ്യക്തമാക്കുന്നതിനാണ് എൻഐഎ ചോദ്യം ചെയ്തത്. പേരൂർക്കട പൊലീസ് ക്ലബ്ബിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ 
 
സ്വർണ്ണക്കടത്തുമായി സ്വപ്നയ്ക്കുള്ള ബന്ധം തിരിച്ചറിയാൻ കഴിയാതെ പോയത് തന്റെ വ്യക്തിപരമായ വീഴ്ചയാണ്. രഹസ്യാന്വേഷണ വിഭാഗങ്ങളൊന്നും ഇക്കാര്യത്തിൽ മുന്നറിയിപ്പുകൾ നൽകിയിരുന്നില്ല. എന്തെങ്കിലും സൂചന ലഭിച്ചിരുന്നെങ്കിൽ അകറ്റി നിർത്തുമായിരുന്നു എന്ന് ശിവശങ്കർ പറഞ്ഞതായാണ് വിവരം. സ്വപ്നയുടെ വിദ്യഭ്യാസ യോഗ്യതയെ കുറിച്ച് തനിയ്ക്ക് അറിയില്ലായിരുന്നു എന്നും ശിവശങ്കർ എൻഐഎയോട് വ്യക്തമാക്കി എന്നാണ് വിവരം. വരും ദിവസങ്ങളിൽ എൻഐഎ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കും.
 
എൻഐഎ ഡിഐ‌ജിയും ഓൺലൈനിലൂടെ ചോദ്യംചെയ്യലിൽ പങ്കെടുത്തു. അതേസമയം ശിവശങ്കറിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്ന സെക്രട്ടേറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങൾ എൻഐഏ ആവശ്യപ്പെട്ടിട്ടുണ്ട് ദൃശ്യങ്ങൾ.ഉടൻ നൽകാം എന്ന് ചിഫ് സെക്രട്ടറി എൻഐഎയെ അറിയിച്ചിട്ടുണ്ട്. സ്വപ്ന ഓഫീസിലെത്തി പല തവണ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മെയ് ഒന്നുമുതൽ ജൂലൈ നാല് വരെയുള്ള ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളില്‍ ഒ.പി സംവിധാനം പരമാവധി ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് ജില്ലാ കളക്ടര്‍