Publish Date: Mon, 10 Jan 2022 (19:22 IST)
Updated Date: Mon, 10 Jan 2022 (19:31 IST)
തൊടുപുഴ: പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉടുമ്പൻചോല ചെമ്മണ്ണാർ ശാന്തിനഗർ ആർ.കെ.വി എസ്റ്റേറ്റിലെ മുപ്പത്താറാം നമ്പർ വീട്ടിൽ ഗണേശനെ (48)യാണ് തൊടുപുഴ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം യുവതിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. ഇതിനെ തുടർന്നാണ് പോലീസ് അന്വേഷണത്തിൽ ഇയാളെ പിടികൂടിയത്. ഇയാളുടെ താമസ സ്ഥലത്തു നിന്ന് അവശ നിലയിൽ യുവതിയെയും കണ്ടെത്തി. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്‌നാട്ടിൽ നടന്നൊരു കൊലപാതക കേസിലെ പ്രതിയാണ് പിടിയിലായ ഗണേശൻ എന്ന് പോലീസ് വെളിപ്പെടുത്തി. തൊടുപുഴ പ്രദേശത്ത് മേസ്തിരിപ്പണി ചെയ്യുന്ന ആളാണ് ഗണേശൻ. പ്രതി താമസിക്കുന്ന മണക്കാട്ടുള്ള വീട്ടിൽ നിന്നാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.