Publish Date: Mon, 24 Jan 2022 (10:58 IST)
Updated Date: Mon, 24 Jan 2022 (11:00 IST)
തിരുവനന്തപുരം: പതിനൊന്നുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് കോടതി 6 വർഷം തടവ് ശിക്ഷ വിധിച്ചു. വെള്ളായണി വാളങ്കോട് സ്വദേശി ഉത്തമൻ എന്ന 47 കാരനെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്.
തടവ് ശിക്ഷയ്‌ക്കൊപ്പം കാൽ ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2019 ഫെബ്രുവരി 21 നു വൈകിട്ട് നാലരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാങ്ങപ്പാറയിലുള്ള വീട്ടിൽ ട്യൂഷൻ എടുക്കാൻ വന്ന പ്രതി കുട്ടിയെ മൊബൈലിൽ അശ്ളീല ചിത്രങ്ങൾ കാണിക്കുകയും അശ്ളീല ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തപ്പോൾ കുട്ടി ബഹളം വച്ചപ്പോൾ പ്രതി പുറത്തേക്ക് പോയി.
വൈകിട്ട് ജോലി കഴിഞ്ഞെത്തിയ മാതാവ് കുട്ടിയുടെ അസ്വാഭാവിക രീതിയിലുള്ള പെരുമാറ്റം അന്വേഷിച്ചപ്പോഴാണ് കാര്യം മനസ്സിലായതും പോലീസിൽ പരാതി നൽകിയതും. മെഡിക്കൽ കോളേജ് പൊലീസാണ് പ്രതിയെ പിടികൂടി കേസ് ചാർജ്ജ് ചെയ്തതും അന്വേഷിച്ചതും.