Publish Date: Wed, 07 Aug 2019 (12:23 IST)
Updated Date: Wed, 07 Aug 2019 (12:25 IST)
മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമന് ഉപാധികളൊന്നുമില്ലാതെ പെട്ടന്ന് ജാമ്യം ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് നടന്‍ അഭിപ്രായം കുറിച്ചത്.
ശ്രീറാം വെങ്കിട്ടരാമനൊപ്പം യാത്ര ചെയ്ത വഫ ഫിറോസും ദൃക്സാക്ഷികളും ശ്രീറാം മദ്യപിച്ചുവെന്ന് പറഞ്ഞിട്ടും അത് തെളിവായി സ്വീകരിക്കാത്ത പോലീസ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തുവെന്നാണ് ഹരീഷിന്റെ വിമര്‍ശനം.
കൂടെ യാത്ര ചെയ്ത വഫ പറയുന്നു ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന്…. ദൃക്സാക്ഷികള്‍ പറയുന്നു അയാളുടെ കാല് നിലത്തുറക്കുന്നില്ല എന്ന്… അത് ഒരു തെളിവേ അല്ല… ക്രിമിനലായ പള്‍സര്‍ സുനി പറയുന്നു ദിലീപാണ് കുറ്റക്കാരന്‍ എന്ന് … അത് 84 ദിവസം ഒരു മനുഷ്യനെ ജയിലില്‍ ഇടാന്‍ പറ്റിയ ഒന്നാന്തരം തെളിവാണ് … ഐ.എ.എസ് കാരന്റെ 370 എം.എല്‍ ഉം സാധാരണക്കാരന്റെ 370 എം.എല്‍ ഉം ഒക്കെ എന്നാണ് ഒന്നാവുക- ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചു.