Publish Date: Fri, 22 Apr 2022 (10:00 IST)
Updated Date: Fri, 22 Apr 2022 (10:04 IST)
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി അയനിക്കാട് പോസ്റ്റ് ഓഫീസിനടുത്ത് പുത്തൻപുരയിൽ ജയദാസന്റെ മകൾ അനുശ്രീ എന്ന പതിനഞ്ചുകാരിയാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് അനുശ്രീ. ഇന്ന് നടന്ന ഫിസിക്സ് പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയ ഉടൻ തന്നെ വീടിന്റെ മുകൾനിലയിൽ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു. എന്നാൽ വീട്ടുകാർ കുട്ടിയെ വിളിച്ചിട്ടും വിളി കേൾക്കാത്തതിനെ തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് കുട്ടിയെ ജനലിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഇന്ന് നടന്ന പരീക്ഷയും മുമ്പ് നടന്ന കണക്ക് പരീക്ഷയും പ്രയാസമായിരുന്നു എന്ന് കുട്ടി പറഞ്ഞിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു മാതാവ് : ഷീജ, സഹോദരി : അനഘ.