Webdunia - Bharat's app for daily news and videos

Install App

ഹര്‍ത്താലിന്റെ മറവില്‍ മണ്ണാര്‍ക്കാട് യുഡിഎഫ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; സ്‌ത്രീകളെ അസഭ്യം പറഞ്ഞ പ്രവര്‍ത്തകര്‍ വാഹങ്ങള്‍ തല്ലിത്തകര്‍ത്തു

ഹര്‍ത്താലിന്റെ മറവില്‍ മണ്ണാര്‍ക്കാട് യുഡിഎഫ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; സ്‌ത്രീകളെ അസഭ്യം പറഞ്ഞ പ്രവര്‍ത്തകര്‍ വാഹങ്ങള്‍ തല്ലിത്തകര്‍ത്തു

Webdunia
തിങ്കള്‍, 26 ഫെബ്രുവരി 2018 (17:48 IST)
മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ നടത്തിയ ഹർത്താലിൽ വ്യാപക അക്രമം.

കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ വാഹനങ്ങൾ തടഞ്ഞ സമരാനുകൂലികൾ സ്ത്രീകൾ അടക്കമുള്ള യാത്രക്കാരെ അസഭ്യം പറയുകയും വ്യാപക നാശനഷ്‌ടമുണ്ടാക്കുകയും ചെയ്‌തു.

ഒരു വാർത്താ ചാനലിന്റെ വാഹനം തല്ലിത്തകര്‍ത്ത യുഡിഎഫ് പ്രവര്‍ത്തകര്‍ അലനെല്ലൂരിൽ സിപിഐ നേതാവിന്റെ ഓഫിസിലെ സാധനസാമഗ്രികൾ തല്ലിത്തകര്‍ത്തു.

സ്ത്രീകളും കുട്ടികളും ഉള്ള വാഹനങ്ങൾ പോലും മണിക്കൂറുകളോളം തടഞ്ഞിട്ട ശേഷം മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്‌തു. പൊലീസ് കാഴ്‌ചക്കാരായി നിന്നതോടെ മണ്ണാർക്കാട്, കല്ലടിക്കോട് പ്രദേശങ്ങള്‍ അക്രമികളുടെ കൈകളിലായി.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു ലീഗ് പ്രവര്‍ത്തകന്‍ സഫീർ (22) കൊല്ലപ്പെട്ടത്. സഫീറിന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം സഫീറിനെ കുത്തി പരുക്കേല്‍പ്പിച്ചു.  

സഫീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചു കുത്തുകളാണു സഫീറിന്റെ ശരീരത്തിലുണ്ടായിരുന്നതെന്നു പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

അടുത്ത ലേഖനം
Show comments