ഹര്‍ത്താല്‍ മൂലം വാഹനം ലഭിച്ചില്ല; ആദിവാസി ചികിത്സ ലഭിക്കാതെ മരിച്ചു
ഹര്‍ത്താല്‍ മൂലം വാഹനം ലഭിച്ചില്ല; ആദിവാസി ചികിത്സ ലഭിക്കാതെ മരിച്ചു
ഹർത്താൽ ദിനത്തിൽ മൂഴിയാറിൽ ആദിവാസി വയോധികൻ ചികിൽസ കിട്ടാതെ മരിച്ചു. മൂഴിയാർ ആദിവാസി ഊരിലെ ഊരുമൂപ്പൻ രാഘവൻ (70) ആണു മരിച്ചത്.
ആരോഗ്യ പ്രശ്‌നങ്ങള്‍ ശക്തമായതിനാല്‍ രാഘവൻ ഇന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോകാന്‍ ഇറങ്ങിയെങ്കിലും വാഹനം ലഭിച്ചില്ല. അവശനിലയിലായ രാഘവനെ ആശുപത്രിയിൽ എത്തിക്കാൻ ടാക്‍സി വിളിച്ചെങ്കിലും ആരും വാഹനം ഇറക്കാന്‍ തയ്യാറായില്ല.
ആശുപത്രിയില്‍ എത്തിക്കാന്‍ കാഴിയാതെ വന്നതോടെ അവശനിലയിലായ രാഘവന്‍ മരിക്കുകയായിരുന്നു. സഹോദരി തങ്കമ്മ രാവിലെ മരിച്ചതിനു പിന്നാലെയാണു രാഘവന്റെ മരണം.