Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് കൊവിഡ് ബാധിതർ 67 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 72,049 പേർക്ക് രോഗബാധ

രാജ്യത്ത് കൊവിഡ് ബാധിതർ 67 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 72,049 പേർക്ക് രോഗബാധ
, ബുധന്‍, 7 ഒക്‌ടോബര്‍ 2020 (10:12 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 72,049 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷം കടന്നു. 67,57,132 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 
 
986 പേരാണ് ഇന്നലെ മരിച്ചത്, കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,04,555 ആയി ഉയർന്നു. 57,44,694 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി എന്നത് ആശ്വാസകരമാണ്. 9,07,883 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 11,99,857 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 8,22,71,654 സാംപിളുകൾ ഇന്ത്യയിൽ ഇതുവരെ ടെസ്റ്റ് ചെയ്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹത്രസ്: പെൺകുട്ടി രണ്ട് തവണ മൊഴി നൽകി; ആദ്യത്തെ മൊഴി ബലാത്സം നടന്നിട്ടില്ലെന്ന്, വിശദീകരണവുമായി പൊലീസ്