Heavy Rain in Ernakulam: എറണാകുളത്ത് ശക്തമായ 'കറക്കം', കളമശ്ശേരിയില്‍ പെയ്തത് 'ഭീകര' മഴ; പലയിടത്തും വെള്ളം കയറി
കളമശ്ശേരി അടക്കം എറണാകുളത്തെ പല ഭാഗങ്ങളിലും അതിവേഗം വെള്ളം കയറി
Publish Date: Tue, 30 Aug 2022 (11:45 IST)
Updated Date: Tue, 30 Aug 2022 (12:05 IST)
എറണാകുളത്ത് ഇന്ന് രാവിലെ പെയ്തത് അപ്രതീക്ഷിത മഴ. എറണാകുളത്തിനു മുകളില്‍ രൂപപ്പെട്ട അപ്രതീക്ഷിത കറക്കമാണ് (Circulation) പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനത്തിനു കാരണമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. കളമശ്ശേരിയില്‍ രാവിലെ 8.15 നും 8.30 നും ഇടയില്‍ 15 മിനിറ്റ് നേരം കൊണ്ട് 30 mm മഴ ലഭിച്ചു. കളമശ്ശേരി അടക്കം എറണാകുളത്തെ പല ഭാഗങ്ങളിലും അതിവേഗം വെള്ളം കയറി.