ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തമാകും; സംസ്ഥാനത്ത് ഇന്നും നാളെയും മറ്റന്നാളും കനത്ത മഴ, മുന്നറിയിപ്പ്
പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയെന്നും മുന്നറിയിപ്പ്.
Publish Date: Tue, 13 Aug 2019 (08:04 IST)
Updated Date: Tue, 13 Aug 2019 (08:06 IST)
അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയെന്നും മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെട്ടതാണ് കാരണം. കേരള തീരത്ത് വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
ആദ്യദിവസം ആലപ്പുഴ, എറണാകുളം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. രണ്ടാം ദിവസം ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കും. മൂന്നാം ദിവസം കേരളത്തിന്റെ 75 ശതമാനം സ്ഥലങ്ങളിലും മഴയ്ക്ക് സാധ്യത. നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.