Publish Date: Sat, 13 Nov 2021 (12:50 IST)
Updated Date: Sat, 13 Nov 2021 (12:53 IST)
കനത്തമഴയ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. ന്യൂനമര്‍ദ്ദം ആന്ധ്രതീരത്തേക്ക് പ്രവേശിക്കാനാണ് സാധ്യത. അതേസമയം തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളിലും വടക്കന്‍ തമിഴ്‌നാടിന് മുകളിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.