Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളം പരീക്ഷാ ചൂടിൽ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

Higher secondary

അഭിറാം മനോഹർ

, വെള്ളി, 1 മാര്‍ച്ച് 2024 (12:48 IST)
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ഹയര്‍സെക്കന്‍ഡറിയില്‍ 2017 പരീക്ഷാ കേന്ദ്രങ്ങളിലായി 8,53,000 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.വിഎച്ച്എസ്ഇയില്‍ 57,707 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. ഗള്‍ഫിലും ലക്ഷദ്വീപ്,മാഹി എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
 
ഇന്ന് മുതല്‍ മാര്‍ച്ച് 26 വരെ 9 ദിവസങ്ങളിലായാണ് പരീക്ഷ. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മെയിന്‍ ഷീറ്റ്,അഡീഷണല്‍ ഷീറ്റ് എന്നിവ സ്‌കൂളുകളില്‍ പരീക്ഷാ ഭവന്റെ നേതൃത്വത്തില്‍ വിതരണം പൂര്‍ത്തിയാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗ്ലാദേശിലുണ്ടായ തീപിടുത്തത്തില്‍ 44 പേര്‍ക്ക് ദാരുണാന്ത്യം