Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്തു : ഒരാൾ അറസ്റ്റിൽ

ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്തു : ഒരാൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, ചൊവ്വ, 31 ഓഗസ്റ്റ് 2021 (13:30 IST)
കട്ടപ്പന: ഹണി ട്രാപ്പിൽ കുടുക്കി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തോപ്രാംകുടി വാണിയപുരയ്‌ക്കൽ ടിൻസൺ എബ്രഹാം എന്ന 34 കാരനെയാണ് കട്ടപ്പന ലബ്ബക്കടയിലെ വാടക വീട്ടിൽ നിന്ന് പിടികൂടിയത്.

കഴിഞ്ഞ മൂന്നാം തീയതിയാണ് ശാന്തൻപാറ സ്വദേശിയായ ജോഷിയെ തട്ടിക്കൊണ്ടുപോയത്. ഒരു യുവതിയെ കൊണ്ട് ഫോണിൽ വിളിച്ചുവരുത്തിയാണ് ഇയാളെ തട്ടിക്കൊണ്ടു പോയത്. പിന്നീട് ഇയാളിൽ നിന്ന് നാലായിരം രൂപ, ഫോൺ, സ്‌കൂട്ടർ എന്നിവ തട്ടിയെടുത്തു. ടിൻസനിന്റെ പേരിൽ ഏഴോളം ക്രിമിനൽ കേസുകൾ ഉണ്ടെന്നും പോലീസ് അറിയിച്ചു.  

ടിൻസൺ പിടിയിലായപ്പോൾ ഇയാൾക്കൊപ്പം ഭാര്യയും മറ്റൊരു യുവതിയും വീട്ടിലുണ്ടായിരുന്നു. കേസിലെ മറ്റു പ്രതികളായ തൊടുപുഴ കരിമണ്ണൂർ സ്വദേശി അർജുൻ, മൈലക്കൊമ്പ് സ്വദേശി അമൽ ഷാജി എന്നിവർ ഒളിവിലാണ്. എന്നാൽ  ടിൻസനൊപ്പം കണ്ട യുവതി മറ്റു പ്രതികളിൽ ഒരാളുടെ ഭാര്യ ആണെന്ന് സംശയിക്കുന്നു. ഈ യുവതിയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബെംഗളൂരുവിൽ അമിതവേഗതയിലെത്തിയ കാർ പോസ്റ്റിലിടിച്ച സംഭവത്തിൽ മരണം ഏഴായി, മരിച്ചവരിൽ ഡിഎംകെ എംഎൽഎയുടെ മകനും മരുമകളും