Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂടത്തായി കൊലപാതകകേസ് പ്രതി ജോളിക്കെതിരെ വിവാഹ മോചന ഹര്‍ജി നല്‍കി ഭര്‍ത്താവ്

Koodathai Murder Case

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 31 ഓഗസ്റ്റ് 2021 (09:48 IST)
കൂടത്തായി കൊലപാതകകേസ് പ്രതി ജോളിക്കെതിരെ വിവാഹ മോചന ഹര്‍ജി നല്‍കി ഭര്‍ത്താവ് ഷാജു സക്കറിയ. കോഴിക്കോട് കുടുംബ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ജോളി നടത്തിയ ആറു കൊലപാതകങ്ങളാണ് ഹര്‍ജിയില്‍ ഷാജു പറഞ്ഞിരിക്കുന്നത്. തന്റെ ആദ്യഭാര്യയെയും മകളേയും കൊലപ്പെടുത്തിയത് ജോളിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
 
2002നും 2016നും ഇടയില്‍ നടന്ന ആറുകൊലപാതകങ്ങള്‍ ജോളി നടത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകിയാണെന്ന് അറിയാതെയാണ് ഇവരെ വിവാഹം കഴിച്ചതെന്ന് ഹര്‍ജിയില്‍ ഷാജു പറയുന്നു. വിവാഹമോചന ഹര്‍ജി ഒക്ടോബര്‍ 26നാണ് കോടതി പരിഗണിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു