Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വര്‍ണ്ണവിലയില്‍ ഇന്ന് വന്‍ ഇടിവ്; കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കില്ല

രാജ്യാന്തര സ്വര്‍ണ്ണവിപണിയില്‍ ഉണ്ടായ ഇടിവാണ് കേരളത്തിലെ സ്വര്‍ണവിലയിലും പ്രതിഫലിച്ചത്.

Huge drop in gold prices today

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 9 ജൂലൈ 2025 (12:39 IST)
സ്വര്‍ണ്ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. എന്നാലിത് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കില്ല. ദേശീയ പണിമുടക്കില്‍ കേരളത്തിലെ ജ്വാലറികള്‍ അടച്ചിട്ടിരിക്കുകയാണ്. രാജ്യാന്തര സ്വര്‍ണ്ണവിപണിയില്‍ ഉണ്ടായ ഇടിവാണ് കേരളത്തിലെ സ്വര്‍ണവിലയിലും പ്രതിഫലിച്ചത്.
 
ഇന്ന് സംസ്ഥാനത്ത് പവന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,000 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 9000 രൂപയായി. ദേശീയ പണിമുടക്ക് മൂലം സ്വര്‍ണ്ണ കടകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് വിലക്കുറവിന്റെ നേട്ടം കിട്ടില്ല. അതേസമയം മറ്റുസംസ്ഥാനങ്ങളില്‍ ജ്വല്ലറികള്‍ പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഭീമാ ഗ്രൂപ്പ് ചെയര്‍മാനും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാനുമായ ഡോക്ടര്‍ ബി ഗോവിന്ദന്‍ പറഞ്ഞു.
 
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങള്‍ ഉണ്ടെങ്കിലും ഡോളര്‍ ശക്തിപ്പെട്ടതാണ് സ്വര്‍ണ്ണവില ഇടിയാന്‍ കാരണമായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്പലക്കാളയുടെ കുത്തേറ്റ ക്ഷേത്രക്കമ്മിറ്റി അംഗത്തിന് ദാരുണാന്ത്യം