ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരിച്ച ജസ്‌ന സലിം കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരിച്ച ജസ്‌ന സലിം കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതി തന്നെ അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. എന്തിനാണ് എന്നെ ഇത്രയധികം ആളുകള്‍ വെറുക്കുന്നത് എന്ന് അവള്‍ ചോദിച്ചുകൊണ്ട് ചോരയൊലിക്കുന്ന കൈയുടെ ദൃശ്യങ്ങള്‍ കാണിക്കുന്ന വീഡയോ ആണ് ആദ്യം പോസ്റ്റ് ചെയ്തത്. പിന്നീട് ആ ദൃശ്യങ്ങള്‍ നീക്കം ചെയ്തു.
തുടര്‍ന്ന് ബാന്‍ഡേജ് ചെയ്ത കൈയുടെ ദൃശ്യം യൂട്യൂബില്‍ പങ്കുവച്ചു. കൈയിലെ വേദന കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പിന്നീട് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തത്. 'ഞാന്‍ അകത്ത് പോയി കണ്ണനെ കാണും, എന്റെ വിവാഹവും അപ്പോള്‍ ഇവിടെ നടക്കും' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പലരും കമന്റ് ചെയ്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് റീല്‍ ചിത്രീകരിച്ചതിന് ജസ്‌നയ്‌ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.
ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് ഹൈക്കോടതിയില്‍ പരാതി ലഭിച്ചു. ഇതിനെത്തുടര്‍ന്ന് ക്ഷേത്രത്തില്‍ വീഡിയോ ചിത്രീകരണം കോടതി നിരോധിച്ചു. മതപരമായ ചടങ്ങുകളോ വിവാഹങ്ങളോ ഒഴികെയുള്ള എല്ലാ വീഡിയോ ചിത്രീകരണങ്ങളും കോടതി നിരോധിച്ചു. ആ ഉത്തരവ് ഉണ്ടായിരുന്നിട്ടും വീണ്ടും റീലുകള്‍ ചിത്രീകരിച്ചതായി ജസ്‌നയ്ക്കെതിരെ ആരോപിക്കപ്പെടുന്നു.