ലോട്ടറി കമ്മീഷനും ഏജന്റ് ഡിസ്‌കൗണ്ടും വര്‍ധിപ്പിച്ചു; 50രൂപ ടിക്കറ്റ് വില്‍പ്പനയില്‍ 36 പൈസയോളം അധികമായി ഏജന്റുമാര്‍ക്ക് ലഭിക്കും
ഏജന്റ് ഡിസ്‌കൗണ്ടും അര ശതമാനം വര്‍ധിപ്പിച്ചു.
ലോട്ടറി ഏജന്റ് കമ്മീഷന്‍ ഒരു ശതമാനം വര്‍ധിപ്പിച്ച് 10 ശതമാനമാക്കി. ഏജന്റ് ഡിസ്‌കൗണ്ടും അര ശതമാനം വര്‍ധിപ്പിച്ചു. ഇതിലൂടെ 50 രൂപയുടെ ടിക്കറ്റ് വില്‍പ്പനയില്‍ 36 പൈസയോളം അധികമായി ഏജന്റുമാര്‍ക്ക് ലഭിക്കും. ജി.എസ്.ടി വര്‍ധനയെത്തുടര്‍ന്ന് ലോട്ടറിയുടെ വിവിധ വരുമാന ഘടകങ്ങളില്‍ കുറവ് വന്നിരുന്നു.
ലോട്ടറി ജി എസ് ടി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമായാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം വര്‍ധിപ്പിച്ചത്. എന്നാല്‍, നികുതി വര്‍ധനവിന് ആനുപാതികമായ ടിക്കറ്റ് വില വര്‍ധന വേണ്ടേന്ന നിലപാടാണ് ലോട്ടറി മേഖല മുന്നോട്ടുവച്ചത്. അത് സര്‍ക്കാര്‍ അംഗീകരിച്ചു. തല്‍ഫലമായി കമീഷനിലും ഡിസ്‌കൗണ്ടിലും ഉണ്ടായ കുറവ് പരിഹരിക്കണമെന്ന് ലോട്ടറി മേഖലയിലെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
സംഘടനാ പ്രതിനിധികളുമായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ആവശ്യങ്ങളും കൂടി പരിഗണിച്ചാണ് ലോട്ടറി വകുപ്പിന്റെ പുതിയ തീരുമാനം.