പെരുന്തേനീച്ചകളുടെ ഭീഷണിയെ തുടര്‍ന്ന് ഇടുക്കിയില്‍ മാറ്റിപ്പാര്‍പ്പിച്ചത് 40 കുടുംബങ്ങളെ. രാജകുമാരി എസ്റ്റേറ്റ് കോളനിയിലെ 40 ഓളം കുടുംബങ്ങളെയാണ് മാറ്റിപ്പിച്ചത്. ശക്തമായ കാറ്റ് വീശിയാല്‍ തേനീച്ചകളുടെ കടുത്ത ആക്രമണം ഉണ്ടാകുന്ന സാഹചര്യമായിരുന്നു ഇവിടെ. ഇതോടെ കൂടുകള്‍ നീക്കം ചെയ്യാന്‍ പഞ്ചായത്ത് നടപടികള്‍ സ്വീകരിച്ചു. ഇതേ തുടര്‍ന്നാണ് പ്രദേശവാസികളെ ഇവിടെ നിന്ന് നീക്കിയത്.
രാജകുമാരി കമ്മ്യൂണിറ്റി ഹാളിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. മൂന്നുവര്‍ഷം മുമ്പുണ്ടായ തേനീച്ച ആക്രമണത്തില്‍ പ്രദേശത്ത് ഒരാള്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്കു മുമ്പാണ് ഒന്നര വയസുകാരനെയും തേനീച്ച ആക്രമിച്ചത്. വളര്‍ത്തു മൃഗങ്ങള്‍ക്ക് പോലും പ്രദേശത്ത് കഴിയാന്‍ പറ്റാത്ത സാഹചര്യമാണ് ഇവിടെ. രാത്രിയില്‍ വീടുകളില്‍ ലൈറ്റ് തെളിയിച്ചാലും തേനീച്ചകള്‍ ഇരമ്പി എത്തുന്ന സാഹചര്യമുണ്ട്.