Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ തുടര്‍ച്ച ലക്ഷ്യമിട്ട് വിശാല്‍, 'രത്‌നം'വരുന്നു,പ്രമോ വീഡിയോ

teaser of our upcoming Tamil film 'Rathnam' starring Vishal

കെ ആര്‍ അനൂപ്

, ശനി, 2 ഡിസം‌ബര്‍ 2023 (15:02 IST)
മാര്‍ക്ക് ആന്റണിയുടെ വിജയം വിശാല്‍ ആരാധകര്‍ ആഘോഷിച്ചതാണ്. ഇപ്പോഴിതാ നടന്റെ 'രത്‌നം' എന്ന പുതിയ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് അവര്‍ ഓരോരുത്തരും. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം താമര ഭരണിക്ക് ശേഷം സംവിധായകന്‍ ഹരിയും വിശാലും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.
 
പ്രമോ വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. പൂര്‍ണ്ണമായും സംവിധായകന്‍ ഹരി ചിത്രമാണിത്. സംവിധായകന്റെ പതിവ് ചേരുവകള്‍ എല്ലാമുള്ള സിനിമ പ്രതീക്ഷിക്കാം. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ഭവാനി ശങ്കര്‍ ആണ് നായിക.സമുദ്രക്കനി, ഗൗതം മേനോന്‍, യോഗി ബാബു തുടങ്ങിയ താരങ്ങളും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ദേവിശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ഛായാഗ്രഹണം എം. സുകുമാര്‍. സ്റ്റണ്ട് കനല്‍കണ്ണന്‍, പീറ്റര്‍ ഹെയ്ന്‍, ദിലീപ് സുബ്ബരയ്യന്‍, വിക്കി.
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്നില്‍ 'ജവാന്‍' മാത്രം ! ഈ വര്‍ഷത്തെ രണ്ടാമത്തെ മികച്ച ഓപ്പണിങ് സ്വന്തമാക്കി 'അനിമല്‍', ഔദ്യോഗിക വിവരങ്ങള്‍ കൈമാറി നിര്‍മാതാക്കള്‍