Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്‍‌വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് ആരോഗ്യവകുപ്പിന്റെ അനുമതിയില്ലെന്ന് ഡി‌എം‌ഒ

അന്‍‌വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് ആരോഗ്യവകുപ്പിന്റെ അനുമതിയില്ലെന്ന് വിവരാവകാശ രേഖ

അന്‍‌വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് ആരോഗ്യവകുപ്പിന്റെ അനുമതിയില്ലെന്ന് ഡി‌എം‌ഒ
, ശനി, 18 നവം‌ബര്‍ 2017 (10:32 IST)
കഴിഞ്ഞ 10 വര്‍ഷമായി നികുതി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ ആദായനികുതി വകുപ്പ് അന്വേഷണം തുടരുന്നു. അതേസമയം അന്‍‌വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് ആരോഗ്യവകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്ന് ഡി‌എം‌ഒ വ്യക്തമാക്കി. 
 
പാര്‍ക്കിന് അനുമതി നല്‍കിയിരുന്നോവെന്ന് നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യത്തിനാണ് ഡി‌എം‌ഒ ഈ മറുപടി നല്‍കിയത്. പരിസ്ഥിതിലോല മേഖലയില്‍ ചട്ടങ്ങള്‍ ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചെന്നാണ് അന്‍‌വറിനെതിരായ ആരോപണം. 
 
പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേയുള്ള പരാതി ആദായ നികുതി വകുപ്പിന്റെ കോഴിക്കോട് യൂണിറ്റാണ് അന്വേഷിക്കുന്നത്. 2017 മാര്‍ച്ചില്‍ മുരുകേഷ് നരേന്ദ്രനെന്ന വ്യക്തിയാണ് അന്‍വറിനെതിരേ പരാതി നല്‍കിയത്. രണ്ടു വാട്ടര്‍തീം പാര്‍ക്കുകള്‍ എംഎല്‍എയുടെ പേരിലുണ്ട്. മഞ്ചേരിയില്‍ അദ്ദേഹത്തിനു വില്ല പ്രൊജക്ടുമുണ്ട്. അത് കൂടാതെ മഞ്ചേരിയില്‍ ഇന്റര്‍ഷനാഷണല്‍ സ്‌കൂളും അന്‍വര്‍ നടത്തുന്നുണ്ട് ഇതൊക്കെ ചൂണ്ടി കാണിച്ച് കൊണ്ടാണ് അന്‍വറിനെതിരേ പരാതി നല്‍കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിബറ്റില്‍ ശക്തമായ ഭൂചലനം; ലോകത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമെന്ന് റിപ്പോര്‍ട്ട്