Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജലജീവന്‍ കുടിവെള്ള കണക്ഷന്‍: രേഖയായി ആധാര്‍ കാര്‍ഡ് മാത്രം മതി

ജലജീവന്‍ കുടിവെള്ള കണക്ഷന്‍: രേഖയായി ആധാര്‍ കാര്‍ഡ് മാത്രം മതി

ശ്രീനു എസ്

തിരുവനന്തപുരം , തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (07:52 IST)
സംസ്ഥാനത്തെ ഗ്രാമീണമേഖലയിലെ മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ വഴി ഗുണഭോക്താക്കള്‍ക്ക് വളരെ കുറഞ്ഞ ചെലവിലും  ലളിതമായ നടപടിക്രമങ്ങളിലൂടെയും കുടിവെള്ള കണക്ഷന്‍ ലഭിക്കാന്‍ അവസരമൊരുങ്ങുന്നു. ആധാര്‍  കാര്‍ഡ് മാത്രം രേഖയായി നല്‍കി ജലജീവന്‍ പദ്ധതി വഴി കുടിവെള്ള കണക്ഷന്‍ നേടാം. സാധാരണ കുടിവെള്ള കണക്ഷന്‍ എടുക്കാന്‍ വേണ്ടിവരുന്ന നടപടിക്രമങ്ങളോ രേഖകളോ വേണ്ടിവരുന്നില്ല.
 
ജലജീവന്‍ വഴിയുള്ള കണക്ഷന്‍ നടപടിക്രമങ്ങള്‍ ലളിതമാക്കാനായി വാട്ടര്‍ അതോറിറ്റി മൊബൈല്‍ ആപ്ലിക്കേഷനു രൂപം നല്‍കിയിട്ടുണ്ട്. ഈ ആപ് വഴിയായിരിക്കും കണക്ഷന്‍ സംബന്ധിച്ച നടപടികള്‍ നിര്‍വഹിക്കുന്നത്. ഗുണഭോക്താക്കള്‍ ആധാര്‍ നമ്പരും  മൊബൈല്‍ നമ്പറും മാത്രം നല്‍കിയാല്‍ മതിയാകും. ഉദ്യോഗസ്ഥര്‍ ഗുണഭോക്താക്കളുടെ വീടുകളില്‍ നേരിട്ടെത്തി കണക്ഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ഗുണഭോക്താക്കളുടെ മൊബൈല്‍ നമ്പരിലേക്ക് കണ്‍സ്യൂമര്‍ നമ്പരും കണ്‍സ്യൂര്‍ ഐഡിയും എസ്എംഎസ് ആയി അയച്ചുനല്‍കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സിബിഐ, ലൈഫ് മിഷൻ സിഇഒയോട് വിവരങ്ങൾ തേടും