Webdunia - Bharat's app for daily news and videos

Install App

കോട്ടയത്ത് ആരു ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കും: പി.സി.ജോര്‍ജ്ജ്

എ കെ ജെ അയ്യര്‍
ഞായര്‍, 29 നവം‌ബര്‍ 2020 (13:11 IST)
പത്തനംതിട്ട: കോട്ടയത്തു ജില്ലാ പഞ്ചായത്തും ചില ബ്ലോക്ക് പഞ്ചായത്തുകളും ആര് ഭരിക്കണമെന്ന് ജനപക്ഷം പാര്‍ട്ടി തീരുമാനിക്കുമെന്ന് ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്ജ് എം.എല്‍.എ പറഞ്ഞു. ഈ സ്ഥലങ്ങളില്‍ ആര് ഭരിക്കണ മെന്നതില്‍ പാര്‍ട്ടിയുടെ തീരുമാനം നിര്‍ണ്ണായകമാകും എന്നാണ് അദ്ദേഹം പറഞ്ഞത്. പത്തനംതിട്ട ജില്ലയിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കവേ ആണ് അദ്ദേഹം ഇത് പറഞ്ഞത്.
 
സംസ്ഥാനത്തൊട്ടാകെ 7  ജില്ലാ പഞ്ചായത്തുകളിലും 18 ബ്ലോക്ക് പഞ്ചായത്തുകളിലും 8  നഗരസഭകളിലും ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലും 137  പഞ്ചായത്തു വാര്‍ഡുകളിലുമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക. ഇതൊഴികെ മറ്റു സ്ഥലങ്ങളില്‍ പൊതുപ്രവര്‍ത്തന പാരമ്പര്യം, അഴിമതിക്കെതിരെ പോരാടാനുള്ള വീര്യം, ജനവുമായുള്ള സഹകരണം എന്നിവ കണക്കാക്കി മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യും. ഇതില്‍ എല്‍.ഡി.എഫ് എന്നോ യു.ഡി.എഫ് എന്നോ ബി.ജെ.പി എന്നോ വ്യത്യാസമില്ലെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സോളാര്‍ പവര്‍പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം

വട്ടിയൂര്‍ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരന്‍; വെട്ടിലായി കോണ്‍ഗ്രസ്

തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് കെ മുരളീധരന്‍

കസാക്കിസ്ഥാനില്‍ വിമാനം തകര്‍ന്നതിന് പിന്നില്‍ റഷ്യയെന്ന് റിപ്പോര്‍ട്ടുകള്‍

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ 17 ക്രിസ്ത്യന്‍ വീടുകള്‍ തീവച്ച് നശിപ്പിച്ചു

അടുത്ത ലേഖനം
Show comments