Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാര്‍ട്ടിക്കുള്ളില്‍ ശ്വാസം മുട്ടുന്നുണ്ടെങ്കില്‍ പാര്‍ട്ടി വിടണം; തരൂരിനെതിരെ കെ മുരളിധരന്‍

തരൂര്‍ നിലവിലെ തരത്തില്‍ മുന്നോട്ടുപോകുന്നത് പാര്‍ട്ടിക്കും തരൂരിനും ബുദ്ധിമുട്ടുണ്ടാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

K Muraleedharan

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 11 ജൂലൈ 2025 (15:11 IST)
തരൂരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളിധരന്‍. പാര്‍ട്ടിക്കുള്ളില്‍ ശ്വാസം മുട്ടുന്നുണ്ടെങ്കില്‍ പാര്‍ട്ടി വിടണമെന്നും  തരൂര്‍ നിലവിലെ തരത്തില്‍ മുന്നോട്ടുപോകുന്നത് പാര്‍ട്ടിക്കും തരൂരിനും ബുദ്ധിമുട്ടുണ്ടാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. ശശി തരൂര്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും സ്തുതിക്കുന്നു. അദ്ദേഹത്തിന്റെ കാര്യം ഇനി കോണ്‍ഗ്രസ് ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.
 
അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അവ പറയേണ്ടത് പാര്‍ട്ടിക്കുള്ളിലായിരിക്കണം. എല്ലാ അഭിപ്രായങ്ങളും അംഗീകരിക്കണമെന്നില്ലെന്നും ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ തരൂരിന്റെ രാഷ്ട്രീയ വ്യക്തിത്വം തന്നെ ഇല്ലാതാകാന്‍ സാധ്യതയുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. കുറച്ചുകാലമായി തരൂര്‍ കോണ്‍ഗ്രസിനെ ആക്രമിക്കുന്ന തരത്തിലാണ് പ്രതികരണങ്ങള്‍ നടത്തുന്നത്. വര്‍ക്കിംഗ് കമ്മിറ്റി അംഗമാണെങ്കിലും ദേശീയതലത്തില്‍ തരൂരിന് കോണ്‍ഗ്രസ് ചുമതല ഒന്നും നല്‍കിയിട്ടില്ല.
 
പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്ന് തരൂരിനെ മാറ്റിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ ചുമതല വേണമെന്ന ആവശ്യം നിരസിക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രസീലിന് 50 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്; എട്ടു രാജ്യങ്ങള്‍ക്ക് കൂടി പുതിയ തീരുവ