Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാ നിയമങ്ങളും പാലിച്ചേ കെ റെയിൽ നടപ്പാക്കാനാകു, സർക്കാരിനെ ഓർമപ്പെടുത്തി ഹൈക്കോടതി

എല്ലാ നിയമങ്ങളും പാലിച്ചേ കെ റെയിൽ നടപ്പാക്കാനാകു, സർക്കാരിനെ ഓർമപ്പെടുത്തി ഹൈക്കോടതി
, വ്യാഴം, 20 ജനുവരി 2022 (12:39 IST)
എ‌ല്ലാ നിയമവും പാലിച്ച് മാത്രമെ കെ റെയിൽ പോലൊരു പദ്ധതി നടപ്പിലാക്കാനാകുവെന്ന് സർക്കാരിനെ ഓർമ്മിപ്പിച്ച് ഹൈക്കോടതി. സർവേ നടപ്പിലാക്കുന്നതിന് മുൻപ് എങ്ങനെ ഡിപിആർ തയ്യാറാക്കിയെന്ന് കോടതി ചോദിച്ചു.ഏരിയൽ സർവേ പ്രകാരമാണ് ഡിപിആർ തയ്യാറാക്കിയതെന്നാണ് സർക്കാർ മറുപടി നൽകിയത്. ഏരിയൽ സർവ്വേയുടെ വിശദാംശങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി ഏഴാം തീയതിയിലേക്ക് മാറ്റി. 
 
ഡിപിആർ പരിശോധിക്കുകയാണെന്നും വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലന്നുമാണ് അഡീഷണൽ സോളിസ്റ്റിർ ജനറൽ ഇന്ന് കോടതിയെ അറിയിച്ചത്. കെ റെയിലിനോട് സാങ്കേതിക രേഖകൾ ചോദിച്ചിട്ടുണ്ടെന്നും എഎസ്‌ജി കോടതിയെ ബോധിപ്പിച്ചു.ഡിപിആർ തയ്യാറാക്കും മുമ്പ് എന്തൊക്കെ നടപടികൾ എടുത്തെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സാധ്യത പഠനത്തിന് ശേഷം കേന്ദ്ര സർക്കാർ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. 
 
അതേസമയം സർവ്വേ എങ്ങനെ ആണ് നടത്തുന്നത് ഇപ്പോഴും വ്യക്തം അല്ലെന്നും, കുറ്റി നാട്ടുന്നതിന് മുമ്പ് സർവ്വേ തീർക്കണമായിരുന്നു എന്നും കോടതി പറഞ്ഞു.ആളുകൾ സർവേ കുറ്റികൾ എടുത്തു കളയുന്നു എന്ന് സർക്കാർ പരാതിപ്പെട്ടപ്പോൾ സർക്കാരിന് നിയമനടപടികൾ സ്വീകരിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫെബ്രുവരി പകുതിയോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകും; പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷം കടന്നേക്കാം