Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്നത് ഗുരുതര വീഴ്‌ച, അപകടത്തിൽ പെട്ട കെ സ്വിഫ്‌റ്റ് ഡ്രൈവർമാരെ പിരിച്ചുവിട്ടു

നടന്നത് ഗുരുതര വീഴ്‌ച, അപകടത്തിൽ പെട്ട കെ സ്വിഫ്‌റ്റ് ഡ്രൈവർമാരെ പിരിച്ചുവിട്ടു
, ബുധന്‍, 13 ഏപ്രില്‍ 2022 (20:25 IST)
പുതുതായി സർവീസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി - സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവർമാരെ പിരിച്ചുവിട്ട് കെഎസ്ആർടി‌സി. അപകടത്തില്‍പ്പെട്ട ബസുകള്‍ ഓടിച്ച ഡ്രൈവര്‍മാരെ ജോലിയില്‍ നിന്ന് നീക്കംചെയ്തതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
 
ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവിക്കാൻ കാരണം ഡ്രൈവർമാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചയെ തുടർന്നാണെന്നുള്ള വിലയിരുത്തലിനെ തുടർന്നാണ് നടപടി.ഏപ്രില്‍ 11-ന് രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും ഏപ്രില്‍ 12-ന് രാവിലെ 10.25-ന് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ വെച്ചുമാണ് ആദ്യ യാത്രയിൽ ബസുകൾ അപകടത്തിൽപ്പെട്ടത്.
 
മുഖ്യമന്ത്രി പിണറായി വിജയനാണ് കെ-സ്വിഫ്റ്റിന്റെ ആദ്യ സര്‍വീസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇക്കൂട്ടത്തിലെ രണ്ട് ബസുകളാണ് അപകടത്തില്‍പ്പെട്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലക്കാട്ട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു