Webdunia - Bharat's app for daily news and videos

Install App

പതിനാറംഗ പഞ്ചായത്തില്‍ ബി.ജെ.പി ക്ക് ഒരു സീറ്റ് മാത്രം, എങ്കിലും പ്രസിഡന്റ് പദവി ലഭിച്ചു

എ കെ ജെ അയ്യര്‍
വെള്ളി, 1 ജനുവരി 2021 (18:34 IST)
ഇടുക്കി: പതിനാറംഗങ്ങള്‍ ഉള്ള ഗ്രാമ പഞ്ചായത്തില്‍ കേവലം ഒരു സീറ്റില്‍ മാത്രമാണ് ബി.ജെ.പി ജയിച്ചതെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് പദവി ബി.ജെ.പിക്ക് ലഭിച്ചു. ഇതോടെ ജില്ലയില്‍ ആദ്യമായി ബി.ജെ.പിക്ക് ആദ്യമായി പഞ്ചായത്ത് പ്രസിഡന്റ് പദവി ലഭിക്കുന്ന ആദ്യ പഞ്ചായത്തായി കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത്.
 
ഇതിനു മുഖ്യ കാരണം പഞ്ചായത് പ്രസിഡന്റ് പദവി ഇത്തവണ പട്ടികജാതി വിഭാഗത്തിനാണ് സംവരണം ചെയ്തിരിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് വിജയിച്ച ഏക അംഗം ബി.ജെ.പി യുടെ സുരേഷ് മാത്രമാണ്. ഇതോടെ സുരേഷ് പഞ്ചായത്ത് പ്രസിഡന്റായി.
 
പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ആകെ 9 അംഗങ്ങളുണ്ട്. എല്‍.ഡി.എഫ് പട്ടികജാതി വിഭാഗത്തില്‍ പെട്ട രണ്ട് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ രണ്ട് പേരും പരാജയപ്പെട്ടു. യു.ഡി.എഫിനാകട്ടെ 6  അംഗങ്ങളുമുണ്ട്. ഇതിലും ആരും തന്നെ പട്ടികജാതി വിഭാഗത്തില്‍ പെട്ടവരില്ല. തെരഞ്ഞെടുപ്പ് യോഗം ചേര്‍ന്നപ്പോള്‍ സംവരണ പദവിയിലേക്ക് മറ്റാരും ഇല്ലാത്തതിനാല്‍ സുരേഷിനെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്ന് വരണാധികാരി പ്രഖ്യാപിച്ചു.
 
തുടര്‍ന്ന് സുരേഷ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു. ഇതിനൊപ്പം ഉച്ച കഴിഞ്ഞു നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രതിനിധി 9  വോട്ടു നേടി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments