Webdunia - Bharat's app for daily news and videos

Install App

പക്വതയില്ലാത്ത മനസാണ് പെണ്‍കുട്ടിയുടേത്, നിവൃത്തിയില്ലാതെയാണ് ചെയ്തത്; ഗ്രീഷ്മയ്ക്ക് നല്‍കിയ വധശിക്ഷ അധിക ശിക്ഷയാണെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് കമാല്‍ പാഷ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 20 ജനുവരി 2025 (19:54 IST)
ഗ്രീഷ്മയ്ക്ക് നല്‍കിയ വധശിക്ഷ അധിക ശിക്ഷയാണെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് കമാല്‍ പാഷ. ഇവന്റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതായപ്പോള്‍ തനിക്ക് ആത്മഹത്യ ചെയ്യാനായി കലക്കിവച്ചതാണ് കഷായം എന്നാണ് പറഞ്ഞതെന്നും ഇനി ഉപദ്രവിച്ചാല്‍ ഇത് കുടിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞെന്നുമാണ് ഗ്രീഷ്മയുടെ മൊഴി. അപ്പോള്‍ അത് വെറും കഷായമാണെന്ന് പറഞ്ഞ് അവനെടുത്ത് കുടിക്കുകയായിരുന്നുവെന്നും ഗ്രീഷ്മ മൊഴി നല്‍കിയതായി കമാല്‍ പാഷ പറഞ്ഞു.
 
അതേസമയം കോടതി മുറിയില്‍ വധശിക്ഷ വിധികേട്ട് കൂസലില്ലാതെയാണ് പ്രതി ഗ്രീഷ്മ നിന്നത്. തികഞ്ഞ മൗനത്തിലായിരുന്നു വിധി കേട്ട ഗ്രീഷ്മയുടെ മുഖം. ഷാരോണിന്റെ അമ്മയും അച്ഛനും കോടതി മുറിയില്‍ വിധി കേട്ട് കരഞ്ഞു. ജഡ്ജിക്ക് നന്ദി പറഞ്ഞു. നേരത്തെ ഷാരോണിന്റെ മാതാപിതാക്കളെ ജഡ്ജി മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നാലെ വിധി കേള്‍ക്കാന്‍ കോടതി മുറിയില്‍ എത്തുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിക്കുള്ള പങ്ക് വിവരിക്കുന്ന 586 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്.
 
അതേസമയം കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയായിരിക്കുകയാണ് ഗ്രീഷ്മ. ഷാരേണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെക്ഷന്‍സ് കോടതി പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത് കേരളത്തിലെ നീതിന്യായ ചരിത്രത്തിലെ ഏടായി മാറിയിരിക്കുകയാണ്. കുറ്റവാളിയായ ഗ്രീഷ്മയുടെ പ്രായം 24 ആണ്. ഷാരോണ്‍ വധക്കേസിലെ ഒന്നാംപ്രതിയും കാമുകിയുമായ ഗ്രീഷ്മയ്ക്ക് തൂക്കുകയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മല്‍ കുമാരന് മൂന്നുമാസം തടവുമാണ് ലഭിച്ചത്.
 
പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും അംഗീകരിച്ചാണ് കോടതി വിധി പ്രഖ്യാപിച്ചത്. കൂടാതെ തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും ഗ്രീഷ്മ ചെയ്തതായി കോടതി കണ്ടെത്തി. 2022 ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ കാമുകന്‍ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ കളനാശിനി കലക്കി കൊടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

Greeshma: 'ഞാന്‍ കുടിച്ച സാധനമാണ് അച്ചായനും കൊടുത്തത്, ഇവിടെ നിന്ന് എന്തായാലും പോയ്‌സന്‍ ആയിട്ടില്ല'; ഗ്രീഷ്മ കരഞ്ഞുകൊണ്ട് പറഞ്ഞു

ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ, റിൽസ് ഇനി കൂടുതൽ ദൈർഘ്യം ചെയ്യാം

ക്ഷേമ പെന്‍ഷന്‍ രണ്ടു ഗഡുകൂടി അനുവദിച്ചു; വിതരണം വെള്ളിയാഴ്ച മുതല്‍

മുത്തശിയെ വിഷം നൽകി കൊലപ്പെടുത്തിയ ചെറുമകനും ഭാര്യക്കും ജീവപര്യന്തം തടവ്

ആര്‍ ജി കര്‍ ആശുപത്രിയിലെ യുവ ഡോക്ടറെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments